Ozhakodi Sreekrishna Temple

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം

വയനാട് ജില്ല, കേരളം

Om

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം

വയനാട് ജില്ല, കേരളം

ക്ഷേത്ര ചരിത്രം

വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ശാന്തസുന്ദരമായ ഒഴക്കോടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം, നൂറ്റാണ്ടുകളായി ഭക്തജനങ്ങളുടെ വിശ്വാസത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്ന ഒരു പുണ്യസ്ഥാനമാണ്.

ബ്രിട്ടീഷ് ഭരണകാലം മുതൽ നിലവിലുള്ള ഈ ക്ഷേത്രം, കാലക്രമേണ പ്രദേശവാസികളുടെ ആധ്യാത്മിക ജീവിതത്തിന് അഭയകേന്ദ്രമായി മാറി. ഗ്രാമത്തിന്റെ സംസ്കാരവും ഐക്യവും വിശ്വാസവും ഈ ക്ഷേത്രത്തോടൊപ്പം ചേർന്നാണ് വളർന്നത്.

ഇവിടത്തെ മുഖ്യപ്രതിഷ്ഠ തൃക്കൈ വെണ്ണയോടുകൂടിയ ഉണ്ണി കണ്ണൻ ആണ്. കരുണയും ലാളിത്യവും നിറഞ്ഞ ഈ ദിവ്യസ്വരൂപം ഭക്തരുടെ മനസ്സിൽ ബാല സ്വരൂപൻ ആയ കണ്ണൻ്റെ മാധുര്യം നിറയ്ക്കുന്നു. മുഖ്യപ്രതിഷ്ഠയോടൊപ്പം ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രമണ്യൻ, കിരാതമൂർത്തി, നാഗം, മലക്കാരി, ദക്ഷിണാമൂർത്തി, ബ്രഹ്മരക്ഷസ് എന്നീ ഉപദേവതകളുടെയും സാന്നിധ്യം ക്ഷേത്രത്തെ സമ്പൂർണ്ണ ദേവസാന്നിധ്യമായിത്തീർക്കുന്നു.

ക്ഷേത്രത്തിന്റെ മുന്നിൽ നിലകൊള്ളുന്ന ആൽമരത്തെ താങ്ങിനിർത്തുന്ന കൊന്നമരം, വർഷം മുഴുവൻ കണി കൊന്ന പൂക്കളാൽ പുഷ്പിച്ചു നിൽക്കുന്നതായി വിശ്വാസമുണ്ട്. ഇത് ക്ഷേത്രത്തിന്റെ ദൈവീകതക്കും ഐശ്വര്യത്തിനും പ്രതീകമായി ഭക്തർ കരുതുന്നു.

കാലത്തിന്റെ മാറ്റങ്ങളോട് കൂടെ ക്ഷേത്രം നവീകരിക്കപ്പെടുകയും, ഇപ്പോൾ 2026 ഏപ്രിൽ മാസത്തിൽ പുനരുദ്ധാരണം പൂർത്തിയാക്കി നവീകരണ കലശത്തിനും ഉപദേവദ പ്രതിഷ്ഠകൾക്കും ഒരുക്കങ്ങൾ പുരോഗമിക്കുകയുമാണ്. ഇത് ഗ്രാമത്തിന്റെയും ഭക്തജനങ്ങളുടെയും ഒരുമിച്ചുള്ള സമർപ്പണത്തിന്റെ മഹത്തായ നേട്ടമാണ്.

ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി, ധനുമാസത്തിലെ തിരുവാതിര, കർക്കിടക മാസത്തിലെ പ്രത്യേക പൂജ, നവരാത്രി ദിനങ്ങളിലെ ജന്മനക്ഷത്ര പൂജ, മണ്ഡലകാല പൂജ എന്നിവ വിശേഷാചാരങ്ങളോടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസങ്ങളിൽ ക്ഷേത്രം ഭക്തിസാന്ദ്രമായ ദീപാലങ്കാരത്തിലും കീർത്തനധ്വനിയിലും മുങ്ങി നിൽക്കുന്നു.

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം, ഒരു ആരാധനാലയം മാത്രമല്ല — ഗ്രാമത്തിന്റെ ആത്മാവും, പാരമ്പര്യത്തിന്റെ അഭിമാനവും, വിശ്വാസത്തിന്റെ അനശ്വര സ്മാരകവുമാണ്.

“ഭക്തിയുടെ കരുതലാൽ പണിതുയർന്ന ഈ ദേവാലയം, തലമുറകളിലേക്ക് ദൈവാനുഗ്രഹം പകരുന്ന പുണ്യധാരയായി എന്നും ഒഴുകട്ടെ.”

വയനാട്ടിലെ കൊച്ചു ഗുരുവായൂർ

ദര്‍ശന സമയം

രാവിലെ

നട തുറക്കുന്ന സമയം 5:00 AM
നട അടയ്ക്കുന്ന സമയം 11:00 AM

* വിശേഷ ദിവസങ്ങളിൽ ദർശന സമയത്തിൽ മാറ്റം വരാവുന്നതാണ്.

വഴിപാട് പട്ടിക

നം. വഴിപാട് തുക (₹)
1 തുലാഭാരം 500
2 പാല്‍ പായസം 300
3 നെയ്യ് വിളക്ക് 100
4 പുഷ്പാഞ്ജലി 50
5 ഭഗവതി സേവ 200
6 സഹസ്രനാമ അര്‍ച്ചന 150
7 ഗണപതി ഹോമം 500
8 വിളക്ക് മാല 1000
9 ചന്ദനം ചാര്‍ത്ത് 250
10 ഉദയാസ്തമന പൂജ 2500

ബന്ധപ്പെടുക

🏛

മേല്‍വിലാസം

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രം,
വിമലനഗർ പി.ഒ
മാനന്തവാടി, വയനാട്
670645
രജി. നമ്പർ 241/2014

ഫോണ്‍

+91 9846186234

+91 9447546507

നവീകരണ കലശം 2026